Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Huge Tree F

Ernakulam

കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി; ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ ഒ​ന്പ​തു ക​ട​ക​ൾ​ക്ക് നാ​ശം

ഫോ​ർ​ട്ടു​കൊ​ച്ചി: ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ് ഒ​ന്പ​തോ​ളം ക​ട​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ റ​സ്റ്റ് ഹൗ​സി​ന് സ​മീ​പ​ത്തെ ഫു​ഡ് കോ​ര്‍​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ഗ​ത്തെ കൂ​റ്റ​ൻ മ​ര​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്.

പി.​യു ഷ​ക്കീ​ര്‍, ഖ​യ​സ്, ജാ​ഫ​ര്‍ എ​ന്നി​വ​രു​ടെ ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും ജ​യ​പ്ര​കാ​ശ് പ്ര​ഭു, ല​ത്തീ​ഫ്, സു​ധീ​ര്‍, സാ​ജി, സു​ബൈ​ര്‍, ഷ​ഹ​ബാ​സ് എ​ന്നി​വ​രു​ടെ ക​ട​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. കൊ​ച്ചി ഹെ​റി​റ്റേ​ജ് ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ സൊ​സൈ​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ക​ള്‍ ഇ​വ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത് ന​ട​ത്തു​ക​യാ​ണ്. മൂ​ന്ന് ക​ട​1ക​ള്‍ വ​സ്ത്ര വി​ല്പ​ന ശാ​ല​യാ​യും ബാ​ക്കി​യു​ള്ള​വ ശീ​ത​ള പാ​നീ​യ വി​ല്പ​ന ശാ​ല​യു​മാ​ണ്.

ഏ​ക​ദേ​ശം 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. മ​രം വീ​ഴു​ന്ന സ​മ​യ​ത്ത് ഒ​രു ക​ട​യി​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ കി​ട​ന്നു​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

വൈ​കു​ന്ന​രേ​ങ്ങ​ളി​ല​ട​ക്കം ഇ​വി​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റ്. മ​രം വീ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ വി​ശ്ര​മ കേ​ന്ദ്ര​ത്തി​നും ചെ​റി​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന​തോ​ടെ വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. അ​ഭി​ഭാ​ഗം ദ്ര​വി​ച്ച മ​രം വെ​ട്ടി നീ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​വി​ട​ത്തെ ക​ച്ച​വ​ട​ക്കാ​ര്‍ ഹെ​റി​റ്റേ​ജ് ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ സൊ​സൈ​റ്റി അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Latest News

Corehub Up